01:47am 24 October 2026
NEWS
രാജശ്രീ കാവാരിക്കുളം കണ്ടൻ കുമാരന്റെ 163-ാം ജന്മവാർഷിക സമ്മേളനം
22/10/2026  08:47 PM IST
nila
രാജശ്രീ കാവാരിക്കുളം കണ്ടൻ കുമാരന്റെ 163-ാം ജന്മവാർഷിക സമ്മേളനം

ചെങ്ങന്നൂർ:- ജാതി വർണ്ണ വിവേചനത്തിനെതിരെ പോരാടിയ കേരള നവോത്ഥാന നായകനും സമുദായ ആചാര്യനുമായ രാജശ്രീ കാവാരിക്കുളം കണ്ടൻ കുമാരന്റെ 163-ാം ജന്മവാർഷിക സമ്മേളനം കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25ന് രാവിലെ 10 30 ന് ചെങ്ങന്നൂർ ലയൺസ് ക്ലബ് ഹാളിൽ നടക്കും.

1863 ഒക്ടോബർ 25 ന് മല്ലപ്പള്ളി പെരുമ്പട്ടിയിൽ ജനിച്ച അദ്ദേഹം, 1911- ൽ ' ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന പറയർസംഘം' സ്ഥാപിച്ച് 'ഭൂമി, വിദ്യ, സർക്കാർ ജോലി' എന്ന മുദ്രാവാക്യം ഉയർത്തി. 52 ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുകയും, 1915 മുതൽ 1932 വരെ കാലയളവിലെ വിവിധ സമയങ്ങളിൽ ആയി 14 വർഷം ശ്രീമൂലം പ്രജാസഭയിൽ അംഗമായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌ത 
നവോത്ഥാന നായകനാണ് കാവാരി കുളം.

സംസ്ഥാന പ്രസിഡൻ്റ് 
പി. കറുപ്പയ്യയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം  കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.

ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട്,
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി ഡി സന്തോഷ് കുമാർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ ആമുഖ പ്രഭാഷണവും സംഘാടകസമിതി ചെയർമാൻ പി. ആർ ബാലൻ സ്വാഗതവും ആശംസിക്കും.

കെ പി എം എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി. കെ സുരേന്ദ്രനാഥ്, അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡൻ്റ് പി എൻ സുകുമാരൻ, സംഘടനാ രക്ഷാധികാരി വെണ്ണിക്കുളം മാധവൻ, ട്രഷറർ കെ ഐ സുരേന്ദ്രൻ, രജിസ്ട്രാർ എംകെ ശിവൻകുട്ടി, വനിതാ സമാജം സെക്രട്ടറി  ഗിരിജ ബാലൻ, യുവജന വിഭാഗം പ്രസിഡൻ്റ് പി വിനോദ് തുവയൂർ എന്നിവർ അനുസ്‌മരണങ്ങൾ നടത്തും.

സംഘാടകസമിതി കൺവീനർ 
ബി അജിത്‌കുമാർ പ്രമേയവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ.ബാബു നന്ദിയും രേഖപ്പെടുത്തും.
പത്ര സമ്മേളനത്തിൽ ഭാരവാഹികളായ
 ഐ ബാബു കുന്നത്തൂർ, 
പി ആർ ബാലൻ, 
ബി അജിത് കുമാർ,
 ജി.സതീഷ് കുമാർ ,
പി ഷൈജി എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img